പോലീസുകാർ ഡാൻസ് കളിച്ചപ്പോൾ അഭിനന്ദനം പാവം നേഴ്‌സുമാർ കളിച്ചപ്പോൾ പരിഹാസം

നേഴ്‌സുമാരെ പൊതുവെ മാലാഖമാർ എന്ന് പറയുമെങ്കിലും ആവിശ്യം വരുമ്പോൾ മാത്രമേ അവരെ കുറിച്ച് ആളുകൾ ചിന്തിക്കാറുള്ളു, നിപ്പ വന്നപ്പോഴും ഇപ്പോൾ കൊറോണ വന്നപ്പോഴും നേഴ്‌സുമാരുടെ ജീവൻ പണയപ്പെടുത്തിയുള്ള പ്രവർത്തനം അഭിനന്ദനാർഹമാണ്. ആരോഗ്യ മേഖലയിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് പക്ഷെ പലപ്പോഴും വേണ്ടത്ര പരിഗണന നൽകാറില്ല. അതിന് ഉദാഹരണമാണ് കൊറോണ വൈറസ് ബോധവത്കരണത്തിന് വേണ്ടി ഡാൻസ് കളിച്ച നഴ്സുമാർക്ക് നേരെ നടന്ന പരിഹാസവും കുറ്റപ്പെടുത്തലും.

ചങ്ങനാശേരി ഗവണ്മെന്റ് ഹോസ്പിറ്റലിലെ നഴ്‌സുമാരാണ് കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് ഡാൻസ് രൂപേണ ബോധവൽക്കരണം നടത്തിയത് ഇതിന് മുന്നേ കേരള പോലീസിന്റെ നേതൃതത്തിൽ ഇത്തരം ബോധവത്കരണ ഡാൻസ് കളിച്ചപ്പോൾ സോഷ്യൽ മീഡിയകളിലും വാർത്താ മാധ്യമങ്ങളിലും ഏറെ പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു എന്നാൽ സ്വന്തം ജീവൻ വരെ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ മുൻനിരയിൽ ഉള്ള നഴ്സുമാർക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചത് അസഭ്യവർഷങ്ങളായിരിന്നു.ആരോഗ്യ മേഖലയുമായി അടുത്ത് നിൽക്കുന്ന ഇവർ ജനങ്ങളെ ബോധവത്കരിച്ചത്തിൽ എന്താണ് തെറ്റെന്നും മറ്റ് ചിലർ ചോദിക്കുന്നു.