റോഡ് മണ്ണിട്ട് അടച്ച് കർണാടക സർക്കാർ ; കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തെഴുതി

തിരുവനന്തപുരം: തലശേരി കുടക് ദേശീയ പാത അതിർത്തിയിൽ കർണാടക സർക്കാർ മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തി. വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക സർക്കാരിന്റെ ഈ നടപടിക്കെതിരെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും കർണാടകയുടെ ഈ നടപടി കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി.

അതിർത്തി മണ്ണിട്ട് അടച്ചതോടെ കേരളത്തിലേക്കുള്ള ആവിശ്യ സാധനങ്ങൾ അടക്കമുള്ള ചരക്ക് ഗതാഗതം നിലച്ചിരിക്കുകയാണ്കു. ഈ വിഷയത്തിൽ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നും മുഖ്യമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിൽ ആവിശ്യപ്പെടുന്നു.

മാക്കൂട്ടം ചുരംപാത റോഡിൽ മണ്ണിട്ടതോടെ കേരളവും കര്‍ണാടകവും തമ്മിലുള്ള ബന്ധം പൂര്‍ണമായും തടസ്സപെട്ടിരിക്കുകയാണ്. കേരളത്തിന്റെ കൈവശമുള്ള സ്ഥലത്താണ് മണ്ണിട്ടിരിക്കുന്നത്.