കൊറോണ കാലത്തെ അതിജീവനത്തെ കുറിച്ച് സുരേഷ് ഗോപി; പോലീസിന്റെ നടപടിയിൽ അഭിനന്ദനവും

കൊറോണ വൈറസ് കാരണം ലോകം മുഴുവനും ലോക്ക്ഡൌണ്‍ ചെയ്യണ്ട അവസ്ഥ വന്നിരിക്കുന്ന സമയത്തും പോലീസ് ഉദ്യോസ്ഥർക്കു നേരെ വലിയ വിമര്ശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ കൂട്ടംകൂടി നടക്കാതിരിക്കാനും അനാവശ്യമായി ഇറങ്ങി നടക്കതിരിക്കാനും പോലീസ് വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരം അവസ്ഥയിൽ പോലീസിന്റെ നടപടിയും ചീത്തവിളിയും തെറ്റില്ല എന്നാണ് നടൻ സുരേഷ് ഗോപി പറയുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങളുടെ പങ്കാളിത്തം കൊറോണയെ നേരിടാൻ അത്യന്താപേഷികമാണ്.

സുരേഷ് ഗോപി എന്ന തിരക്കുള്ള നടനും രാഷ്‌ടീയ പ്രവർത്തകനും ലോക്ക് ഡൗൺ എന്ന വലിയ നടപടിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. ലണ്ടനിൽ നിന്ന് വന്ന മകൻ ഒറ്റക്ക് ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത് കൂടെ മൂത്ത മകനും സെക്രട്ടറിയും ഉണ്ട് ഇവർക്കുള്ള ഭക്ഷ്ണം ഇല്ല ദിവസവും വീട്ടിൽ നിന്ന് കൊണ്ടുപോയി കൊടുക്കും. സത്യവാങ്മൂലം എഴുതി ഡ്രൈവർ ഓട്ടോയിലാണ് കൊണ്ട് കൊടുക്കുന്നത്. പോളിന്റെ ആവിശ്യപ്രകാരം പിന്നീട് സ്കൂട്ടറിൽ കൊണ്ടുപോകാൻ തുടങ്ങി. പാർലമെന്റ് സമ്മേളനം നിർത്തിയതിന്നാലും കോടിശ്വരൻ സിനിമയുടെ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ അവസരത്തിൽ ഇപ്പോൾ വീട്ടിൽ തന്നെയാണ്.

ആഴച്ചയിൽ രണ്ടു തവണ ഡൽഹിപോകേണ്ടിയിരുന്ന താരം തിരിച്ചു വീട്ടിൽവന്നു സ്വയം കൊറേന്റീനിൽ കഴിയുകയാണ്. വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങിയ ശേഷം ഇതുവരെ ഗേറ്റ് തൊടാൻ പോലും പുറത്തിറിങ്ങിയിട്ടില്ലന്നും താരം പറയുന്നു. ഈ അവസരത്തിൽ തിരിച്ചറിവോടെ പെരുമാറേണ്ട ബാധ്യത എല്ലാ ജനങ്ങൾക്കുമുണ്ട്. അതിൽ പോലീസും അധികൃതരും ചെയ്യുന്ന പ്രവർത്തങ്ങൾ തിരസ്ക്കുകയല്ല ഒരു പൗരൻ ചെയ്യേണ്ടതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെടുകയുണ്ടായി