കോവിഡ് 19: ഇൻഡ്യയിൽ മരണം 19 ആയി: 873 പേർക്ക് വൈറസ് സ്ഥിതീകരിച്ചു

ഡൽഹി: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 873 ആയി ഉയർന്നു. 19 പേർ വൈറസ് ബാധിച്ചു മരിക്കുകയും ചെയ്തു. എന്നാൽ 78 പേർക്ക് രോഗം ഭേദമായെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏറ്റവും കൂടുതൽ വൈറസ് ബാധിതർ മഹാരാഷ്ട്രയിലാണുള്ളത്. 180 പേർക്ക് മഹാരാഷ്ട്രയിൽ രോഗം സ്ഥിതീകരിച്ചു. രണ്ടാം സ്ഥാനത്ത് കേരളമാണ്. കേരളത്തിൽ രോഗബാധിതരുടെ എണ്ണം 173 ആയി ഉയർന്നു. ഇന്ന് ആദ്യമായി ഒരാൾ കൊറോണ വൈറസ് ബാധിച്ചു കേരളത്തിൽ മരിക്കുകയും ചെയ്തു.

എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ 69 കാരണാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. മാർച്ച് 16 നാണ് ഇയാൾ ദുബായിൽ നിന്നും നാട്ടിലെത്തിയത്. 22 നു രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് ഐസുലേഷനിൽ പ്രവേശിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും ചികിത്സയിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്തു മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി പ്രോട്ടോക്കോൾ അനുസരിച്ചു മൃതദേഹം സംസ്കരിക്കും.