ഐസൊലേഷനിൽ നിന്നും ചാടി കാമുകിയെ കാണാൻ പോയി ; ഇപ്പോൾ കാമുകിയും ഐസൊലേഷൻ വാർഡിൽ

കോവിഡ് 19 ഭീതിയിൽ രാജ്യം ലോക്കഡോൺ പ്രഖ്യാപിച്ചു ഇരിക്കുമ്പോളും കൊറോണ വൈറസ് ബാധിത ഉണ്ടെന്ന് സംശയിച്ച് ഐസൊലേഷനിൽ കഴിയണം എന്ന് ആരോഗ്യവകുപ്പ് നിർദേശം കൊടുത്ത മധുര സ്വദേശി യുവാവ് കാമുകിയെ കാണാൻ ചാടിപ്പോയി.വിവരമറിഞ്ഞ വീട്ടുകാർ തന്നെയാണ് പോലീസിനെ വിളിച്ചു വിവരം അറിയിച്ചത്.

ഇ മാസം ദുബൈയിൽ നിന്നും എത്തിയ 24വയസുള്ള യുവാവിനെയാണ് കിലോമീറ്ററുകൾ മാറി ശിവഗംഗയിലെ വീട്ടിൽ നിന്നും പോലീസ് പിടിയിലായത്.കനത്ത ജാഗ്രത നിർദേശം നിലനിൽക്കുമ്പോളും ഇത്തരം ചിലരുടെ ശ്രദ്ധക്കുറവ് രോഗം പടരാനുള്ള സാധ്യത വർധിക്കുമെന്ന് ഒരിക്കൽ കൂടി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.പ്രണയം വീട്ടിൽ അറിഞ്ഞു വീട്ടിൽ പ്രശനമുണ്ടെന്നും കാമുകി തന്നോട് വരാൻ പറഞ്ഞതുകൊണ്ടുമാണ് പോയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.യുവാവിനോട് ഉള്ള സമ്പർക്കം മൂലം യുവതിയും ഐസൊലേഷനിൽ കഴിയണം എന്ന് ആരോഗ്യവകുപ്പ് നിർദേശം കൊടുത്തു

അഭിപ്രായം രേഖപ്പെടുത്തു