പ്രളയത്തിൽ താരമായ നൗഷാദ് കൊറോണ കാലത്തും സഹായവുമായി രംഗത്ത്

കൊച്ചി: മലയാളക്കര നൗഷാദിനെ മറന്ന് കാണില്ല പ്രളയ കാലത്ത് എല്ലാം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് തന്റെ തുണിക്കടയിൽ നിന്നും വസ്ത്രങ്ങൾ നൽകിയാണ് നൗഷാദ് അന്ന് താരമായത്. കടയിലെ വസ്ത്രങ്ങളെല്ലാം ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് നൽക്കുകയായിരുന്നു നൗഷാദ്. മലയാളക്കര വീണ്ടും വലിയൊരു പ്രതിസന്ധിയില്‍ നിൽക്കുന്ന സമയത്തും കൈത്താങ്ങുമായി നൗഷാദ് എത്തിയിരിക്കുകയാണ്.

ലോക്ക് ഡൗൺ കാരണം തെരുവില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവുമായിട്ടാണ് നൗഷാദ് വീണ്ടും എ ത്തിയിരിക്കുന്നത്. കൊച്ചി നഗരത്തിലെ തെരുവില്‍ ഭക്ഷണം കിട്ടാതെ കുടുങ്ങിയ നൂറോളം പേര്‍ക്കാണ്
സുഹൃത്തിന്റെ വാഹനത്തില്‍ പൊതിച്ചോറുമായി നൗഷാദ് എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പൊതിച്ചോറ് എത്തിക്കാനാണ് ഇദ്ദേഹത്തിന്റെ തീഎത്തിക്കുമെന്ന് നൗഷാദ് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു