കൊറോണ സ്ഥിരീകരിച്ച നേഴ്‌സുമാരെ താമസ സ്ഥലത്ത് നിന്നും പുറത്താക്കിയതായി പരാതി

പാലക്കാട്: കൊറോണ സ്ഥിരീകരിച്ച നേഴ്‌സുമാരെ താമസ സ്ഥലത്ത് നിന്നും പുറത്താക്കിയതായി പരാതി. ഒറ്റപ്പാലം താലൂക് ആശുപത്രിയിൽ ജോലി ചെയ്യുന്ന നേഴ്‌സിനെ അടക്കം നാല് പേരെയാണ് താമസിക്കുന്ന ഹോസ്റ്റലിൽ നിന്നും ഇറക്കി വിട്ടത്. നാല് പേർക്കും കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹോസ്റ്റലിൽ നിന്നും പുറത്താക്കിയത്.

ഹോസ്റ്റൽ പൂട്ടുന്നു എന്ന് പറഞ്ഞാണ് നാല് പേരെയും പുറത്തക്കിയത്. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ച റിസൾട് വന്നത്. അതിന് തൊട്ടടുത്ത ദിവസം തന്നെ ഇവരോട് വാർഡൻ ഒഴിയാൻ പറയായിരുന്നു. എന്നാൽ നേഴ്‌സുമാരെ കൂടാതെ അവിടെ താമസിച്ച് വരുന്നവർ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവരെ അധികൃതർ ഇടപെട്ട് അഗതിമന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. താമസ സ്ഥലത്ത് കാണിച്ച വിവേചനം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ഇവർ.