നമ്മൾ ഇതും അതിജീവിക്കും വാക്ക് പാലിച്ച് മുഖ്യമന്ത്രി ; 20 രൂപക്ക് ഭക്ഷണം നൽകി കേരളം മാതൃകയാകുന്നു

കോവിഡ് 19 പടരുന്ന സാഹചര്യം കണക്കിൽ എടുത്ത് എല്ലാവർക്കും 20രൂപക്ക് ഭക്ഷണം ഉറപ്പാക്കും എന്ന മുഖ്യമന്ത്രിയുടെ വാക്ക് പാലിച്ചിരിക്കുകയാണ്.ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്തും ഒരാളും പട്ടണി കിടക്കാതെ ഇരിക്കാൻ 20രൂപക്ക് ഭക്ഷണം ഉറപ്പാക്കുന്ന ചുമതല ഓരോ ത്ദേശഭരണ സ്ഥാപങ്ങൾക്കാണ്.ഇതിന്റെ അടിസ്ഥാനത്തിൽ അതാത് പഞ്ചായത്തിലെ രോഗികൾക്കും മറ്റും സൗജന്യ ഭക്ഷണവും സർക്കാർ ഉറപ്പ് വരുത്തുന്നു.

വൈറസ് പടർന്ന് പിടിക്കാതെ ഇരിക്കാൻ വോളന്റിയഴ്സ് വഴി വീടുകളിൽ ഭക്ഷണം നേരിട്ട് എത്തിച്ചു കൊടുക്കാക്കാൻ ഉള്ള തയാറെടുപ്പിലാണ് നിലവിൽ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത് ഇതിന് സർവീസ് ചാർജായി 5രൂപ അധികം ഈടാക്കും.20രൂപക്ക് ഭക്ഷണം കഴിക്കാൻ എത്തുന്നവർ നേരത്തെ അറിയിക്കണം എന്നും ത്ദേശഭരണ അധ്യക്ഷയന്മാർ അറിയിച്ചു.ഇ പദ്ധതി വഴി പഞ്ചായത്തിലെ രോഗികൾ,നിർധനർ,ഭിക്ഷടകർ എന്നിവർക്ക് സൗജന്യ ഭക്ഷണവും നൽകുമെന്നും അറിയിക്കുന്നു.