ഇതര സംസ്ഥാനത്തൊഴിലാളികളുടെ പ്രതിഷേധം അന്വേഷണം ആരംഭിച്ചു

കോട്ടയം: കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ചു . കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് തൊഴിലാളികള്‍ കൂട്ടം കൂടി പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നും ഭക്ഷണം ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടത്തിയത്.

നൂറിലധീകം പേരാണ് വിലക്ക് ലംഘിച്ച്‌ റോഡിൽ പ്രതിഷേധിച്ചത്. നാട്ടിലേക്ക് മടങ്ങാൻ യാത്ര സൗകര്യം ഒരുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തീർന്നിരിക്കുകയാണ് പട്ടിണി കിടക്കാൻ വയ്യ എന്നും പ്രതിഷേധക്കാർ പറയുന്നു. എന്നാൽ ഇവർക്കുള്ള ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്നും പ്രതിഷേധത്തിന് പിന്നിൽ മറ്റെന്തോ ആണെന്നും അന്വേഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

ഇതരസംസ്ഥാന തൊഴിലാളികൾ പെട്ടെന്ന് സംഘടിച്ചതിൽ അധികൃതർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആരാണ് ഇവരെ ഏകോപിപ്പിച്ചതെന്ന് വയക്തമല്ല പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.