പായിപ്പാട് പ്രതിഷേധം ഒരാൾ അറസ്റ്റിൽ ; ബംഗാൾ സ്വദേശി മുഹമ്മദ് റിജ്ജുവാണ് അറസ്റ്റിലായത്

കോട്ടയം: കൊറോണ വൈറസ് വ്യാപകമാകുന്നത് തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച് റോഡിൽ ഇറങ്ങി പ്രതിഷേധം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. പ്രതിഷേധത്തിനായി ആളുകളെ ഫോൺ മുഖാന്തരം വിളിച്ചും മെസേജ് അയച്ചും ഏകോപിപ്പിച്ചത് ഇയാളാണെന്ന് പോലീസ്.

പായിപ്പാടും പരിസര പ്രദേശങ്ങളിലും ഉള്ള അന്യസംസ്ഥാന തൊഴിലാളികളെ ഫോൺ വഴി വിളിച്ചാണ് ഇയാൾ പ്രതിഷേധത്തിന് എത്തിച്ചത്. മൂവായിരത്തോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് മേധാവി ജി. ജയ്‌ദേവ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് റിഞ്ചുവിന്റെ ഫോണ്‍രേഖകളും പോലീസ് പരിശോധിച്ച് വരികയാണ്.

ആഹാരവും ഭക്ഷണവും എത്തിക്കുക നാടുകളിലേക്ക് മടങ്ങാൻ യാത്ര സൗകര്യം ഏർപ്പെടുത്തുക എന്ന ആവിശ്യവുമായാണ് പ്രതിഷേധം നടത്തിയത് കളക്ടറും പോലീസും ഇടപെട്ടാണ് ഇവരെ പ്രതിഷേധത്തിൽ നിന്നും പിന്തിരിപ്പിച്ചത്. എന്നാൽ സംഭവത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.