ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുമെന്നു ഒ രാജഗോപാൽ

തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവും നേമം എം എൽ എയുമായ ഓ രാജഗോപാൽ തന്റെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള വിവരം സ്പീക്കർ ശ്രീരാമകൃഷ്ണനോട് അദ്ദേഹം അറിയിച്ചിട്ടിട്ടുണ്ട്. കോവിഡ് 19 പകരുന്ന സാഹചര്യം കണക്കിലെടുത്തു മുഖ്യമന്ത്രി സംസ്ഥാനത്ത് സാലറി ചലഞ്ചും പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന കാര്യം സംബന്ധിച്ചു യൂണിയൻ നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച ചെയ്യുന്നുണ്ട്.

നിലപാടിനോട് അനുകൂലമായ സമീപനമാണ് ജീവനക്കാർ സ്വീകരിച്ചിരിക്കുന്നത്. നിലവിലത്തെ സാഹചര്യത്തിൽ സംസ്ഥാനത്ത് സാമ്പത്തിക പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നേരെത്തെ സംസ്ഥാനത്ത് പ്രളയം ഉണ്ടായപ്പോളും സംസ്ഥാനത്ത് സാലറി ചലഞ്ച് സർക്കാർ കൊണ്ടുവന്നിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു