സർക്കാരിന്റെയും വീട്ടുകാരുടെയും നിർദേശങ്ങളെ തള്ളി ബൈക്കുമായി പറത്തിറങ്ങാൻ ശ്രമിച്ച യുവാവിനെ വീട്ടുകാർ തടഞ്ഞു: ഒടുവിൽ യുവാവ് ആത്മഹത്യ ചെയ്തു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനെയും മറികടന്നു കൊണ്ട് രാത്രിയിൽ ബൈക്കുമായി കറങ്ങാൻ ഇറങ്ങിയ യുവാവിനെ വീട്ടുകാർ തടയുകയായിരുന്നു. പോകാൻ അനുവദിക്കാത്തതിൽ മനംനൊന്തത് കോവളത്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ലം നെല്ലിയോട് റാം നിവാസിൽ വിജയന്റെയും ഗീതയുടെയും മകനായ അഭിജിത്താണ് (23) ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച രാത്രി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ലോക്ക് ഡൗൺ മൂലം വീട്ടിൽ കഴിയുകയായിരുന്നു അഭിജിത്ത്. വീട്ടുകാർ രാത്രിയിൽ ബൈക്ക് എടുത്തു പോകാൻ ശ്രമിച്ച അഭിജിത്തിനെ തടഞ്ഞതിൽ മനം നൊന്ത് മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

അഭിപ്രായം രേഖപ്പെടുത്തു