ലോക്ക് ഡൗണിനെ തോൽപ്പിച്ച അച്ഛനും മകനും ; പൂനയിൽ നിന്നും കേരളത്തിലേക്ക് നടന്നെത്തി

കോവിഡ് ഭീതിയിൽ രാജ്യം നിഛലമായപ്പോൾ മകനെയും 1500 കിലോമീറ്റർ സഞ്ചരിച്ചു വീട്ടിൽ എത്തിയ മുണ്ടക്കയം സ്വദേശി കെ കെ ജോസഫിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യുന്നത്. പൂനയിൽ ഷെഫായി ജോലി ചെയ്യുന്ന ഇദ്ദേഹം കോവിഡ് 19 പടരുന്ന ഭീതിയിലാണ് മകനെയും കൂട്ടി പൂനയിൽ നിന്നും യാത്ര തിരിച്ചത്.ഏറെ കഷ്ടതകളും അവശതകളും അനുഭവിച്ചു എങ്കിലും വീട്ടിൽ എത്തിയ സന്തോഷത്തിലാണ് ജോസഫും മകൻ റോഷനും.

ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ റോഡുകൾ വണ്ടി ഇല്ലാത്തത് എല്ലാം യാത്രയെ ബാധിച്ചുവെന്നും ഇദ്ദേഹം പറയുന്നു.ട്രെയിൻ ഉണ്ടായിരുന്നെങ്കിൽ 30മണിക്കൂർ എടുക്കേണ്ട യാത്ര 4ദിവസം എടുത്താണ് 1500 കിലോമീറ്റര് യാത്ര ചെയ്ത എത്തിയത് 25 നാണ് ജോസ്ഫും മകനും പൂനയിൽ നിന്നും പാചകവാതകം കൊണ്ട് പോകുന്ന വണ്ടിയിൽ കയറി മംഗലാപുരത് ഇറങ്ങിയത്, യാത്രയിൽ അകെ ലഭിച്ചത് ചില കടകളിൽ നിന്നും പഴങ്ങളും ദാഹജലവും മാത്രമായിരുന്നു എന്നും ഫോണിൽ ചാർജ് തീർന്ന് പലപ്പോഴും ഫോൺ ഓഫായി എന്നും അദ്ദേഹം പറയുന്നു.

മംഗലാപുരത് നിന്നും 26ന് കൊല്ലത്തേക്ക് പോകുന്ന പാചകവാതക വണ്ടിയിൽ കയറി കൊച്ചിയിൽ ഇറങ്ങുകയും തുടർന്ന് പോലീസ് സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചെന്ന് വൈദ്യപരിശോധന നടത്തിയെന്നും ജോസഫ്‌ പറയുന്നു.രോഗലക്ഷങ്ങൾ ഇല്ലന്ന് സ്‌ഥിതികരിച്ച ശേഷം കോട്ടയം പോലീസ് സ്റ്റേഷനിൽ എത്തുകയും അവിടുത്തെ ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.യാത്രകൾ ഇഷ്ടപെടുന്ന ആളാണ് താനെന്നും എന്നാൽ ഇ യാത്ര ജീവിതത്തിൽ മറക്കില്ല എന്നും ജോസഫ് പറയുന്നു.