ലോക്ക് ഡൗൺ ; മലപ്പുറത്ത് കുടുങ്ങിയ ബീഹാർ സ്വദേശിക്ക് സഹായവുമായി ശോഭാസുരേന്ദ്രൻ

മലപ്പുറം : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യത്ത് തുടരുന്നു. ലോക്ക് ഡൗൺ ജനജീവിതത്തെ ചെറിയ രീതിയിലെങ്കിലും ബാധിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഭക്ഷണം ഇല്ലാതെ കുടുങ്ങി കിടന്ന യുവാവിന് സഹായകമായത് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്റെ ഇടപെടൽ. യുവാവിന്റെ സഹോദരൻ ബീഹാറിൽ നിന്ന് ട്വിറ്റര് വഴി സഹായ അഭ്യർത്ഥന നടത്തുകയും. പല രാഷ്ട്രീയ നേതാക്കളെയും ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു എന്നാൽ ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകയായിരുന്നു.

അവസാനം ട്വിറ്ററിലെ സജീവ സാന്നിധ്യമായ പടവലം കുട്ടൻപിള്ള എന്ന ഐഡി ഈ വിഷയം ബിജെപി നേതാവ് ശോഭാസുരേന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തുകയും. ഈ വിഷയത്തിൽ ശോഭാസുരേന്ദ്രൻ അപ്പോൾ തന്നെ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ബീഹാറി സ്വദേശിക്ക് വേണ്ട സഹായങ്ങൾ എത്തിച്ച് നൽകുകയും ഈ ഫോട്ടോ ശോഭാസുരേന്ദ്രൻ തന്റെ ട്വിറ്ററിൽ ട്വീറ്റ് ചെയ്യുകയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു