അച്ഛൻ മരിച്ച ദുഃഖത്തിനൊപ്പം ഇരട്ട സഹോദരങ്ങളായ നവവരൻ അരുണിനും അഖിലിനും ദാരുണാന്ത്യം: കണ്ണീരോടെ ഒരു നാട്

അച്ഛൻ മരിച്ച ദുഃഖം മാറുന്നതിനു മുൻപേ നാടിനെ കണ്ണീരിലാക്കി മുതുകുളം ഗ്രാമത്തിലെ ഇരട്ടകളായ മക്കൾ അരുണിന്റേയും അഖിലിന്റെയും വിയോഗം. ഇരുവരും വെള്ളക്കെട്ടിൽ വീടിനു സമീപത്തെ മുങ്ങിത്താഴുകയായിരുന്നു. സഹോദരി ഭർത്താവ് റെജിയോടൊപ്പം വെള്ളക്കെട്ടിലെ മരച്ചില്ലകൾ നീക്കുന്നതിനിടെ അഖിൽ മണലെടുത്ത കുഴിയിൽ അകപെടുകയായിരുന്നു സഹായിക്കാൻ എത്തിയ അരുണും അകപ്പെട്ടു. ചാലിന് അപ്പുറത്തുള്ള റെജി കയറുമായി വന്നു രണ്ടുപേരെയും കരയിലെത്തിച്ചു. ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽ മരിക്കുകയായിരുന്നു. രണ്ട് പേർക്കും 28 വയസായിരുന്നു.

ഈ മാസം 18 ആം തിയതി ഇവരുടെ റിട്ടയർ സൈനികനായ പിതാവ് മരിച്ചിരുന്നു മുന്നാറിലെ റിസോർട്ടിലെ സെയിൽസ് എക്സിഇക്യൂട്ടീവായ അഖിലും എറണാകുളത്തെ ഹെവെന്റലി ഹോളിഡേയിൽ റിസെർവഷൻ എക്സിക്യൂട്ടീവായ അരുണും പിതാവ് ഉദയകുമാറിന്റെ മരണത്തിനു വന്നതായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ ഇവർക്ക് തിരിച്ചു പോകാനയില്ല. നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഇവരുടെ വിയോഗം. കനകക്കുന്ന് പോലീസ് സംഭവത്തിൽ നടപടിയെടുത്ത ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റുമാർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു