പായിപ്പാട് സംഭവം ഒരാൾ കൂടി അറസ്റ്റിൽ ; അന്യസംസ്ഥാന തൊഴിലാളി അൻവർ അലി ആണ് അറസ്റ്റിലായത്

കോട്ടയം: ലോക്ക് ഡൗൺ നിർദേശങ്ങൾ മറികടന്ന് പായിപ്പാട് പ്രതിഷേധം നടത്തിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വാദേശി അൻവർ അലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ഇതോടെ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. നേരത്തെ ബംഗാൾ സ്വാദേശി മുഹമ്മദ് റിഞ്ചു നേരത്തെ അറസ്റ്റിലായിരുന്നു.

മൊബൈൽ ഫോൺ വഴി പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ആളുകളെ പ്രതിഷേധത്തിന് എത്തിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. കൂടുതൽ പേരെ പോലീസ് ചോദ്യം ചെയ്ത വരികയാണ്. സംഭവത്തിന് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. കണ്ടാലറിയുന്ന രണ്ടായിരം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.