മകന്റെ ശ്വാസംമുട്ടൽ കണ്ടുനിന്ന അച്ഛന് ഹൃദയാഘാതം: രണ്ടുപേരും മരിച്ചത് പരസ്പരം അറിയാതെ

മകന്റെ കഠിനമായ ശ്വാസംമുട്ടൽ കണ്ടുനിന്ന അച്ഛന് ഹൃദയാഘാതം. രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർക്കും മരണം സംഭവിക്കുകയായിരുന്നു. കണ്ണൂർ ചക്കരക്കൽ സ്വദേശി എം മുകുന്ദൻ (74), മകൻ പ്രസാദ് (34) എന്നിവരാണ് മരിച്ചത്. മംഗളുരു ദർഗളയിൽ താമസിച്ചിരുന്ന മുകുന്ദൻ മുൻ ബിഎസ്എൻഎൽ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ചയിരുന്നു ഇരുവരുടെയും മരണം സംഭവിച്ചത്.

ഞായറാഴ്ച വൈകിട്ടായിരുന്നു ഇരുവരെയും ആശുപത്രിയിയിൽ എത്തിച്ചത്. മകന്റെ ബുദ്ധിമുട്ട് കണ്ടുനിന്ന മുകുന്ദന് രക്തസമ്മര്ദം ഉയരുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു. മുകുന്ദൻ പുലർച്ചെ ഒന്നരയോടെ മരിക്കുകയും മകൻ പ്രസാദ്‌ രണ്ടരയോടെയും മരിച്ചു. മകൻ മരിച്ച വിവരം അറിയാതെയാണ് മുകുന്ദൻ മരിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു