കൊറോണ ബാധിച്ച് ദുബായിൽ മലയാളി മരിച്ചു

ദു​ബാ​യ്: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദുബായിൽ മരണപെട്ടു. തൃ​ശൂ​ര്‍ മൂ​ന്നു​പീ​ടി​ക തേ​പ​റ​മ്ബി​ല്‍ പ​രീ​ത്(67) ആ​ണ് ഇന്നലെ മരണപ്പെട്ടത്. അ​ര്‍​ബു​ദം ബാ​ധി​ച്ച്‌ ചികിത്സയിലായിരിക്കെയാണ് കൊറോണ ബാധിച്ചത്. കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കഴിഞ്ഞ ദിവസം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​യാ​ളു​ടെ കുടുംബാംഗങ്ങൾ ദു​ബാ​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. വിദേശത്തുള്ള രണ്ട് മലയാളികൾ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു