മാറിടവും ശരീരവും നോക്കി വിമർശിക്കുന്നവരോട് ഇനിയും കൊറോണയ്ക്കെതിരെ വീഡിയോ ചെയ്യും ; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത മാൻസി പറയുന്നു

കോറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണിന് മുൻപായി പരീക്ഷണ മാതൃകയിൽ മാർച്ച് 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദേശം അനുസരിച്ചു ജനതാ കർഫ്യ നടത്തിയിരിരുന്നു. നമുക്ക് മുക്ക് വേണ്ടി കഷ്ടപെടുന്ന ആരോഗ്യ പ്രവർത്തകരെ വൈകുനേരം 5 മണിക്ക് കൈ അടിച്ചും പ്ലേറ്റ് തട്ടിയും നമ്മുടെ നന്ദി അറിയിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം രാജ്യം പിന്തുണ നൽകി കർഫ്യൂ വിജയിപ്പിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു ചിലർ തെരുവിൽ കൂട്ടമായി ഇറങ്ങി വിമർശനങ്ങൾ ഏറ്റു വാങ്ങിയപ്പോൾ ചിലർ വീടുകളിലും ഒറ്റക്കും നിന്നും ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞിരുന്നു. അത്തരത്തിൽ പ്ലേറ്റ് അടിച്ചു ഗോ കൊറോണ ഗോ എന്ന് പാടിക്കൊണ്ട് ഒരു യുവതി നന്ദി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു പലരും യുവതിയുടെ ശരീരത്തെ അടക്കം വിമർശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ ഇത്തരക്കാർക്ക് മറുപടിയുമായി യുവതി രംഗത്ത് വന്നിരിക്കുവാണ്. 36 വയസ്സുള്ള മാൻസി ഷായാണ് തന്റെ മാറിടവും ശരീരവും നോക്കി വിമർശിക്കുന്നവർക്ക് എതിരെ വന്നിരിക്കുന്നത്. പാട്ട് പാടുന്ന ദൃശ്യം അമ്മയാണ് ക്യാമെറയിൽ പകർത്തിയതെന്നും അത് നിമിഷങ്ങൾക്ക് ഉള്ളിൽ വൈറലുമായി എന്നാൽ ചിലരുടെ വിമർശനങ്ങൾ തന്നെയും കുടുംബത്തെയും വല്ലാതെ തളർത്തിയെന്നും ഇത്രെയും വിമർശനം ലഭിക്കുമെന്നും കരുതിയില്ലന്നും യുവതി പറയുന്നു. പക്ഷെ ഇ വിമർശനം കൊണ്ട് ഒന്നും താൻ തളരുകയില്ലനും കൊറോണ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ ഇനിയും ഡാൻസ് ചെയ്തു പാട് പാടി വീഡിയോ ഇടുമെന്നും യുവതി പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു