തത്തയ്ക്ക് സുഖമില്ല അതുകൊണ്ടാണ് സാർ ; ലോക്ക് ഡൗൺ ലംഗിച്ച് നിരത്തിലിറങ്ങിയ യുവാവിനും തത്തയ്ക്കും പോലീസ് വണ്ടിയിൽ സുഖ യാത്ര

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നഗരങ്ങൾ എല്ലാം അടച്ചിട്ടപ്പോൾ നിയമം പാലിക്കാത്ത കറങ്ങി നടക്കുന്ന വിരുതൻമാരെ പിടിക്കാൻ നടക്കുകയാണ് കേരള പോലീസ്. ഭക്ഷണ പൊതി കൈമാറുന്നതും, ചൂടത് ദഹിച്ച പക്ഷിക്ക് വെള്ളം കൊടുക്കുന്നതും ഒകെ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടിരുന്നു എന്നാൽ ഒരു പക്ഷിക്ക് തന്നെ പുതു ജീവൻ നൽകിയിരിക്കുവാണ് ഈരാറ്റുപേട്ട എസ്ഐ എം. എച്ച് അനുരാജ്.

അവശനിലയിലായ ഒരു തത്തയ്‌ക്കാണ്‌ എസ്ഐ തുണയായത്. ഇന്നലെ ഈരാറ്റുപേട്ടയിൽ ലോക്ക് ഡൌൺ ഡ്യൂട്ടിക്ക് ഇടയിൽ വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചപ്പോളാണ് തീക്കോയി സ്വദേശി അഷറഫ് തന്റെ വളർത്തു തത്തയ്ക്ക് വയ്യാ എന്നും അതിനെ മൃഗാശുപത്രയിൽ കാണിക്കാൻ കൊണ്ട് പോയതാണെന്നും അറിയിച്ചത്. എന്നാൽ മൃഗാശുപത്രി തുറന്നിട്ടില്ലാത്തതിൽ മരുന്ന് ലഭിച്ചില്ല എന്ന പരിഭവം അഷറഫ് പോലീസിനെ അറിയിച്ചു.

വിവരങ്ങൾ അറിഞ്ഞ എസ്ഐ അനുരാജിന്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം ഈരാറ്റുപേട്ട നഗരസഭയുടെ ഹെല്പ് ഡെസ്കുമായി ബന്ധപ്പെടുകയും തുടർന്ന് പോലീസ് ജീപ്പിൽ തന്നെ കൊണ്ടുപോയി മരുന്ന് വാങ്ങി കൊടുത്തതിന് ശേഷം തത്തയെയും അഷറഫിനെയും വീട്ടിൽ കൊണ്ട് വിട്ടു. ഇനി പുറത്തിറങ്ങരുതെ എന്നൊരു നിർദേശവും.