ലോക്ക് ഡൗൺ ; പൊതിച്ചോർ വിതരണവുമായി യുവമോർച്ച

പത്തനംതിട്ട : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ജനങ്ങൾക്ക് ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ പല സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ സംഘടനകളും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അക്ഷീണം പ്രവർത്തിക്കുകയാണ്.

ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ യുവമോർച്ച അടൂർ മണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ പൊതിച്ചോർ വിതരണവും കുപ്പിവെള്ള വിതരണവും നടത്തുന്നു. കൂടാതെ ഡ്യുട്ടിയിലുള്ള പോലീസുകാർക്കും ഇവർ സഹായം നൽകുന്നുണ്ട്. യുവമോർച്ച അടൂർ മണ്ഡലം പ്രസിഡന്റ് അനന്ദു പി കുറുപ്പിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്.