മുഖ്യമന്ത്രി ആണെന്ന് കരുതി സഹായ അഭ്യർത്ഥനയുമായി വിളിച്ചത് മുൻ മുഖ്യമന്ത്രിയെ

തി​രു​വ​ന​പു​രം: ലോക് ഡൗണിൽ കുടുങ്ങിയ വിദ്യാർത്ഥികൾ മുഖ്യമന്ത്രി എന്ന് കരുതി വിളിച്ച് സഹായം അഭ്യർത്ഥിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിൽ പരിശീലനത്തിന്റെ ഭാഗമായി എത്തിയ എടപ്പാൾ സ്വദേശികളായ വിദ്യാർത്ഥികളാണ് സഹായ അഭ്യർത്ഥനയുമായി ഉമ്മൻ ചാണ്ടിയെ വിളിച്ചത്.

ലോക്ക് ഡൗണിൽ ഹോസ്റ്റലിൽ കുടുങ്ങിയ സ​ജ്‌​ന, മു​ഹ്‌​സി​ന, ശാ​മി​ലി, മു​ഫീ​ദ, അ​മൃ​ത, മു​ഹ്‌​സി​ന എന്നിവർ ഭക്ഷണ സാധനങ്ങൾ തീർന്നതിനെ തുടർന്ന് നാട്ടിൽ എത്താൻ തീരുമാനിച്ചത് പ്രകാരമാണ് മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നമ്പർ എന്ന് കരുതി വിളിച്ചത് ഉമ്മൻ ചാണ്ടിയുടെ നമ്പറിലേക്ക്.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ ഉമ്മൻ ചാണ്ടി വൈകുന്നേരത്തോടെ അവർക്ക് വേണ്ട സാധനങ്ങൾ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യുകയും. നാട്ടിലെത്തിക്കാമെന്നുള്ള ഉറപ്പ് നൽകുകയും ചെയ്തു കൂടാതെ രണ്ട് പ്രാവിശ്യം ഇവരെ വിളിച്ച് കാര്യങ്ങൾ തിരക്കുകയും ചെയ്‌തെന്ന് വിദ്യാർത്ഥികൾ പറയുന്നു.