നിങ്ങൾ ബിജെപിക്കാരല്ലേ നിങ്ങൾക്കുള്ളത് മോദി കൊണ്ടുത്തരും ; പഞ്ചായത്തിന്റെ അവഗണനയിൽ ഒരു കുടുംബം പട്ടിണിയിൽ

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കമ്പനികളിൽ ജോലി ചെയ്യുന്നവർ തുടങ്ങി ദിവസകൂലിക്ക് പണി എടുക്കുന്നവർ പോലും പണി ഇല്ലാതെ വീട്ടിൽ തന്നെ ഇരുപ്പാണ്. അങ്ങനെയുള്ളവർക്ക് ആഹാരവും അരിയും ഒകെ എത്തിച്ചു നൽകണം എന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും അതൊന്നും കിട്ടാതെ ആഴ്ചയകളായി പട്ടണിയിൽ കഴിയുന്ന ആലപ്പുഴ സ്വദേശികളാണ് തങ്ങളുടെ വിഷമം ഫേസ്ബുക് ലൈവിൽ വന്ന് പറയുന്നത്.

വീട്ടിൽ നിലവിൽ ജോലിക്ക് പോകാൻ കഴിയില്ലെന്നും 4 പിള്ളേര് ഒരാഴചയായി ഒന്നും കഴിച്ചിട്ടില്ല എന്നും വീട്ടമ്മ പറയുന്നു. അമ്മയും 4 മക്കളും കൈകൂപ്പിയാണ് ലൈവിൽ നിൽകുന്നത്. പ്രദേശവാസികൾക്ക് എല്ലാം പഞ്ചായത്തിൽ നിന്നും അരി ലഭിച്ചെന്നും ഞങ്ങൾ ബിജെപി കുടുംബമാണ് അതിനാൽ മോദി കൊണ്ട് തരുമെന്ന് പറഞ്ഞു മനപ്പൂർവം അവർ തങ്ങളെ ഒഴുവാകുന്നു എന്നും വീട്ടമ്മ പറയുന്നു. ഇ സമയത് രാഷ്ട്രീയം സഹിക്കാൻ കഴിയില്ലെന്നും എങ്ങനെയെങ്കിലും ആഹാരത്തിന് ഉള്ള വഴി ഉണ്ടാക്കി തരണമെന്നും അപേക്ഷിക്കുന്നു. വീഡിയോ കാണാം.