തേങ്ങാ എടുക്കാൻ പോയ സമയം ലോക്ക് ഡൌൺ പ്രഖ്യാപിച്ചു ; കർണാടകയിൽ നിന്ന് കേരളത്തിലേക്ക് നടന്ന് ബാലകൃഷ്ണനും കണ്ണനും

1005882512

ലോക്ക് ഡൌൺ സമയത് വാഹനം ഇല്ലാതെ വഴിയിൽ ഒറ്റപെട്ടു പോയ പ്രവാസികളുടെയും, അന്യ സംസ്ഥാനത്ത് ജോലി ചെയ്യുന്ന കേരളക്കാരുടെ വാർത്തകൾ ദിനംപ്രതി നമ്മൾ കേൾക്കുന്നതാണ് എന്നാൽ ലോക്ക് ഡൌൺ സമയത് ഒറ്റക്കായി പോയ 2 വൃദ്ധർക്ക് തുണയായി നിന്നത് കാസർഗോഡ് സ്വദേശി വീട്ടമ്മയാണ്.

ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുൻപാണ് ഇരുവരും കർണാടകയിൽ ചെന്നത്. പൂച്ചക്കാട് സ്വദേശികളായ കണ്ണനും ബാലകൃഷ്ണനുമാണ് കർണാടകയിൽ നിന്നും നടന്നത് വഴിയിൽ കടകൾ ഒന്നും ഇല്ലാത്തതിനാൽ 37 കിലോമീറ്ററും നടക്കേണ്ടി വന്നു. നടന്ന് തളർന്നപ്പോളാണ് കാസർഗോഡ് മൊഗ്രാൽപുത്തുരിലെത്തി ഇരുവരും തളർന്ന് ഇരിക്കുന്നത് കണ്ട് സമീപവാസിയായ സഫിയ എന്ന വീട്ടമ്മ ഇരുവർക്കും ആഹാരം നൽകിയ ശേഷം പോലീസിൽ അറിയിക്കുകയും എസ്ഐയുടെ നേതൃത്വത്തിൽ ഇരുവരുടെയും വീടുകളിൽ കൊണ്ട് എത്തിക്കുകയായിരുന്നു.