മൊബൈൽ ഉപയോഗം വീട്ടുകാർ വിലക്കി ; എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹ ത്യ ചെയ്തു

കാസർഗോഡ് : എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് അണങ്കൂരിലെ നിരഞ്ജന്‍- റീന ദമ്ബതികളുടെ മകൾ ശ്രേയ (13) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃദദേഹം കണ്ടെത്തിയത്. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രേയ.

മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പെൺകുട്ടി തുങ്ങി മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാർ മൊബൈൽ ഉപയോഗം വിലക്കിയിരുന്നു.