രണ്ടാം വിവാഹം, 49 ആം വയസിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി പക്ഷെ ഈ ടീച്ചറുടെ വിധി മറ്റൊന്നായിരുന്നു

ആദ്യ പ്രസവത്തിൽ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും അ സന്തോഷത്തിന് ആയുസ്സ് വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ഭർത്താവിന്റെ മരണ ശേഷം രണ്ടാമത് വിവാഹം കഴിഞ്ഞു ജീവിക്കാൻ തുടങ്ങിയപ്പോൾ തന്നെ ബിനു ടീച്ചർ രണ്ട് ഇരട്ട കുട്ടികളോടും വിട പറഞ്ഞു പോയി. കഴിഞ്ഞ ദിവസമാണ് വിജയകുമാറിന്റെ ഭാര്യ മരണപ്പെട്ടത്.

ഏറെ കാത്തിരിപ്പിന് ശേഷമാണു കുട്ടികൾ ഉണ്ടാകുന്നത്. കണിയാപുരം യുപി സ്കൂളിലെ ഹിന്ദി ടീച്ചറിന്റെ ആദ്യ പ്രസവമായിരുന്നു നാല്പത്തിയൊമ്പതാം വയസ്സിൽ. ശരീര വേദന ഉണ്ടായതിന്റെ ഭാഗമായി ഡോക്ടറെ കാണാൻ എത്തിയ ബിനു ടീച്ചർ ഡോക്ടറിന്റെ നിർദേശ പ്രകാരം അഡ്മിറ്റാകുവായിരുന്നു. രാത്രിയിൽ സിസേറിയൻ നടത്തി ഇരട്ട കുഞ്ഞുങ്ങളെ ലഭിച്ചു എങ്കിലും അധിക രക്ത സ്രവത്തെ തുടർന്ന് ടീച്ചർ മരണപ്പെടുകയായിരിന്നു. കുടുംബത്തിനും സ്കൂളിനും ഒരുപോലെ പ്രിയപ്പെട്ട ടീച്ചറിന്റെ വിയോഗം എല്ലാവരെയും വേദനപ്പെടുത്തുന്നതാണ്.