ജീവൻരക്ഷാ മരുന്നുകൾ ഇനി എവിടെയും എത്തിക്കാൻ പോലീസിന്റെ സഹായം

ജീവൻരക്ഷാ മരുന്നിന്റെ ലഭ്യതയ്ക്കായി പോലീസ് സഹായം ലഭ്യമാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. കേരളത്തിൽ പലയിടത്തും ഇപ്പോൾ മരുന്നുകൾ ലഭ്യമാക്കാൻ ലോക്ക് ഡൗൺ ഒരുതടസമായിരിക്കുകയാണ്. മരുന്നുകൾ വാങ്ങാൻ ബന്ധുക്കളുടെ കൈയിലോ പോലീസിന്റ കൈയ്യിലോ മരുന്നിന്റെ പേരും എന്തിനുവേണ്ടിയുള്ള ഉപയോഗമാണെന്നും സത്യവാങ്മൂലം എഴുതി പോയാൽ ആവിശ്യമായ മരുന്ന് വാങ്ങുവാൻ തടസം ഉണ്ടാകില്ല.

കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പോലീസിന്റ ടോൾഫ്രീ നൗമ്പറായ 112 ലോ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ പോലീസ്‌ സ്റ്റേഷനിലോ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലോ എത്തിച്ചു നൽകുന്നതിനുള്ള സൗകര്യവും ഒരുക്കുമെന്നാണ് ഇപ്പോൾ ഡിജിപി പറഞ്ഞിരിക്കുന്നത്.