ഫേസ്‌ബുക്കിൽ പരിചയപ്പെട്ട 20 കാരനെ തേടി 19 കാരി 42 കിലോമീറ്റർ നടന്ന് യുവാവിന്റെ വീട്ടിലെത്തി

പലതരം പ്രണയ കഥകളും ഒളിച്ചോട്ടങ്ങളും കേരളകര കേട്ടിട്ടുണ്ടാകും, പല എതിർപ്പുകളും മറികടന്നു വിവാഹം കഴിച്ചവരും ഉണ്ടാകും എന്നാൽ ലോക്ക് ഡൌൺ കാലത്ത് നടന്ന ഒരു ഒളിച്ചോട്ടം ഇത് ആദ്യമായിയിരിക്കും. നിലമ്പൂർ സ്വദേശിയായ 19 കാരിയാണ് ലോക്ക് ഡൌൺ കാലത്ത് നിലമ്പൂരിൽ നിന്നും കാമുകന്റെ വീട്ടിലേക്ക് എത്തിയത്.

ഇലക്ട്രീഷനായ കാമുകനെ ഫേസ്ബുക്കിൽ കൂടിയാണ് യുവതി പരിചയപ്പെട്ടത്. വീട്ടിൽ വിഷയമാകും എന്നത് കൊണ്ടാണ് ഇ ലോക്ക് ഡൌൺ കാലത്ത് ഒളിച്ചോട്ടത്തിന് നിർബന്ധിതയായത്, 42 കിലോമീറ്റർ ചുറ്റളവിൽ പല തവണ പോലീസ് പിടിച്ചു എങ്കിലും ഓരോ കള്ളങ്ങൾ പറഞ്ഞു വീട്ടിലേക്ക് എത്തുകയായിരുന്നു.

പെൺകുട്ടിയെ കാണാൻ ഇല്ലെന്ന കാര്യം പോലീസിനെ അറിയിച്ചപ്പോൾ ഇരുവരെയും കണ്ടെത്താൻ പൊലീസിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. ഇരുവർക്കും വിവാഹം കഴിക്കണം എന്ന് കാര്യത്തിൽ ഉറച്ച് നിന്നപ്പോൾ 20 വയസുള്ള കാമുകൻ പ്രായപൂർത്തി ആകുന്നത് വരെ കാത്തുനിൽക്കാനും അതിന് ശേഷം കല്യാണം നടത്താമെന്ന ഉറപ്പ് വീട്ടുകാരും പരസപരം നൽകി.