ലോക്ക് ഡൗൺ പാലിക്കാതിരിക്കുന്നത് ഹറാം ; ഇന്ത്യയിലെ യഥാർത്ഥ മുസ്ലിങ്ങൾ രാജ്യത്തിന് ഒപ്പമാണെന്ന് മൗലാനാ മുഹമ്മദ് മദനി

ലോക്ക് ഡൌൺ ഇന്ത്യയിലെ മുസ്ലിംസ് അനുസരിക്കുമെന്നും, ലോക്ക് ഡൌൺ പാലിക്കരുതെന്ന് ആര് പറഞ്ഞാലും അത് കേൾക്കരുതെന്നും ജമിയത്ത് ഉലമാ ഇഹിന്ദ് സെക്രട്ടറി മൗലാനാ മുഹമ്മദ് മദനി. ലോക്ക് ഡൌൺ ഇന്ത്യയിലെ ഓരോ പൗരനും പാലിക്കേണ്ടതാണ് വിശ്വാസവും, നിസ്കാരവുമൊക്കെ ഇ സമയം കുത്തിപോക്കുന്നതും സാമൂഹിക അകലം പാലിക്കാതെ ഇരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുസ്ലിങ്ങളെ മത ചടങ്ങുകളിൽ നിന്നും മാറ്റി നിർത്താനാണ് ഇത്തരത്തിൽ ഉള്ള നിയന്ത്രങ്ങൾ കൊണ്ട് വരുന്നതെന്ന് പറഞ്ഞു ഒരു ഓഡിയോ പ്രചരിച്ചിരുന്നു. അതിന് എതിരെ പ്രതികരിക്കുവായിരുന്നു ഇദ്ദേഹം. ഇന്ത്യൻ മുസ്ലിങ്ങൾ ഇ അവസരത്തിൽ രാജ്യത്തിന് ഒപ്പം നിൽക്കുമെന്നും നേരത്തെ ഡൽഹിയിൽ സംഘടിപ്പിച്ച മത ചടങ്ങിൽ പങ്കെടുത്തവർക്ക് ഇപ്പോൾ ചികിത്സ നൽകണമെന്നും അവർ ചെയ്തത് ശരിയല്ല എങ്കിലും അവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും മൗലാനാ മുഹമ്മദ് മദനി കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടു.