മീനും ഇറച്ചിയും കിട്ടിയില്ല അതിഥി തൊഴിലാളികൾ ഭക്ഷണം തിരിച്ചയച്ചു

കോവിഡ് പടരുന്നത് തടയാൻ രാജ്യം മുഴുവൻ ലോക്ക് ഡൌൺ നടത്തുകയാണ്. ലോക്ക് ഡൌൺ കർശനമായതിന്നാൽ പലർക്കും പണി ഇല്ലാതെ വീട്ടിൽ തന്നെ ഇരിക്കുന്ന അവസ്ഥയാണ്. കേരളത്തിൽ ജോലിക്ക് വന്ന അന്യസംസ്ഥന തൊഴിലാളികൾ ഭക്ഷണവും ആവിശ്യ സാധനങ്ങളും കിട്ടാതെ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഓർക്കാട്ടേരിയിലെ അഥിതി തൊഴിലാളികൾ പാർക്കുന്ന ഇടത്തേക്ക് കൊണ്ട് വന്ന പൊതിച്ചോർ മീനും ഇറച്ചിയും ഇല്ലാത്തതിനാൽ തിരിച്ചയച്ചു. 9 പേർ തങ്ങുന്ന വീട്ടിൽ നിന്നും രാവിലെ ഭക്ഷണം ഇല്ലന്ന് പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് പൊതികൾ എത്തിച്ചപ്പോളാണ് മാംസം ഇല്ലെന്ന പേരിൽ തിരിച്ചയത്.