പ്രധാനമന്ത്രിയുടെ തലയ്ക്ക് അസുഖമാണോ മോദി പറയുന്നത് അംഗീകരിക്കുന്ന പിണറായി വിജയൻ കമ്മ്യുണിസ്റ്റ് ആണോ ; വിമർശനവുമായി കെ സുധാകരൻ

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ രംഗത്ത്. ആദ്യം പാത്രം തമ്മിൽ അടിച്ചാൽ കോറോണയെ ഓടിക്കാമെന്ന് പറഞ്ഞ മോദി ഇപ്പോൾ ടോർച്ച് അടിച്ചു ഓടിക്കണമെന്ന് പറയുന്നു ഇങ്ങനെയൊക്കെ പറയാൻ പ്രധാനമന്ത്രിയുടെ തലക്ക് അസുഖമുണ്ടോയെന്ന് വിമർശിച്ചു സുധാകരൻ.

സാലറി ചലഞ്ചിന് താല്പര്യമില്ലാത്തവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ദുരിത്വാശ്വാസ നിധിയിൽ നിന്നും പണം ചിലവാക്കുന്നത് നേരവണ്ണമല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തുന്നു. മോദി പറയുന്ന കാര്യങ്ങളെ സ്വാഗതം ചെയ്യുന്ന പിണറായി ഇപ്പോ കമ്മ്യൂണിസ്റ്റ്‌ അല്ലന്നും പിണറായി വിജയന് മോദിയെ ഗുരുനാഥനായാണ് ഇപ്പോൾ കാണുന്നതെന്നും സുധാകരൻ പറയുന്നു.