ലോക്ക് ഡൗൺ നിരീക്ഷണത്തിനിടെ പൊലീസിന് കിട്ടിയത് വീട് വിട്ടിറങ്ങിയ രണ്ട് വയസുകാരിയെ

കൊറോണ വൈറസ് പടരുന്നതിനാൽ ലോക്ക് ഡൌൺ കർശനമാക്കിയിരിക്കുവാണ്. ലോക്ക് ഡൌൺ തെറ്റിച്ചു പുറത്ത് ഇറങ്ങുന്നവരെ പൊക്കാൻ പോലീസ് കർശന നടപടികളാണ് എടുത്തിരിക്കുന്നത്. എന്നാൽ ലോക്ക് ഡൗണിന്റെ ഭാഗമായി നടന്ന നിരീക്ഷണത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കിട്ടിയത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ.

പോലീസ് പ്രട്രോളിങ്ങിന് ഇടയിലാണ് രണ്ട് വയസ്സുകാരി റോഡിൽ കൂടെ നടക്കുന്നത് പോലീസ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസ് വണ്ടി നിർത്തുകയും കുഞ്ഞിനെ എടുത്ത് വീട് കണ്ടത്തിയ ശേഷം കുഞ്ഞിനെ വീട്ടിൽ തിരിച്ച് എത്തിക്കുകയായിരുന്നു. വീട്ടിൽ നിന്നും 50 മീറ്റർ സഞ്ചരിച്ചു കുഞ്ഞ് പോയത് പോലീസ് വീട്ടിൽ എത്തിയപ്പോളാണ് വീട്ടുകാർ അറിയുന്നത്.