കുടുംബശ്രീക്കാർക്ക് 20000 രൂപ പലിശ രഹിതലോൺ: അപേക്ഷിക്കേണ്ട തീയതിയും മറ്റുമറിയാം (വീഡിയോ കാണുക)

കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാരിന്റെ വക കൈത്താങ്ങ്. കഴിഞ്ഞ പ്രളയ കാലത്ത് സർക്കാർ കേരളത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് വായ്പയായി പണം കൊടുത്തിരുന്നു. എന്നാൽ ഇത്തവണ 2000 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ നടപ്പാക്കാൻ പോകുന്നത്. കേരളത്തിലെ 46 ലക്ഷം സ്ത്രീകൾക്ക് അവരുടെ കുടുംബത്തിനും ഇതിലൂടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.

കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ള സ്ത്രീകൾക്ക് ഇരുപതിനായിരം രൂപയോളം വായ്പ എടുക്കുവാനും, ഇത് തികച്ചും പലിശ രഹിത വായ്പയായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സബ്സിഡിയും ലഭിക്കുമെന്ന് പറയുന്നു. ഇതിനെക്കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനവും ഉദ്ഘാടനവുമെല്ലാം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. കുടുംബശ്രീ അംഗങ്ങളായിട്ടുള്ള ഓരോ കുടുംബത്തിനും പലിശ രഹിതമായ 20,000 രൂപയോളം ലഭിക്കും.