പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കൊല്ലം: പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണം.

പെൺകുട്ടി പ്രണയം നിരസിച്ചതിനെത്തുടർന്നാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പൊള്ളലേറ്റു. ഇവരുടേയും നില ഗുരുതരമാണ്.യുവാവിന്റെ ബന്ധുകൂടിയാണ് പെണ്‍കുട്ടിയെന്ന് പോലീസ് പറയുന്നു.