അച്ഛൻ പീഡിപ്പിക്കുന്നതായി അമ്മയോട് പരാതി പറഞ്ഞ പെൺകുട്ടിക്ക് അമ്മയുടെ ക്രൂര മർദ്ധനം

ഇടുക്കി: സ്വന്തം പിതാവ് നിരന്തരം പീഡിപ്പിക്കുന്ന വിവരം പുറത്ത് പറഞ്ഞ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് ക്രൂര മർദ്ധനം. അച്ഛന്റെ പീഡന വിവരം പുറത്ത് പറഞ്ഞതിന് അമ്മയും സഹോദരനും ചേർന്നാണ് പെൺകുട്ടിയെ മർദ്ധിച്ചത്. ഇരുട്ടി പീരുമേട്ടിലാണ് സംഭവം നടന്നത്.

അച്ഛൻ തന്നെ ലൈംഗീകമായി ഉപദ്രവിക്കുന്നതായി പെൺകുട്ടി ആദ്യം അമ്മയോട് പറഞ്ഞിരുന്നു. ഇത് കേട്ട ‘അമ്മ പെൺകുട്ടിയെ മർദ്ധിക്കുകയായിരുന്നു. ‘അമ്മ തന്നെ ഈ വിവരം പെൺകുട്ടിയുടെ സഹോദരനെ അറിയിച്ചതോടെ സഹോദരനും പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

സംഭവം പുറത്തായതോടെ അച്ഛനും അമ്മയും സഹോദരനും പോലീസ് പിടിയിലായിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള രഹസ്യ വിവരമാണ് പോലീസ് സംഭവത്തിൽ ഇടപെടാൻ കാരണം. വീട്ടിൽ ആരും ഇല്ലാതിരിക്കുമ്പോൾ ഇയാൾ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുമായിരുന്നു.