ഐക്യദീപത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയ്ക്കെതിരെ കുട്ടികളെ ഉപയോഗിച്ച് മുദ്രാവാക്യം വിളിപ്പിക്കുന്നു

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഏപ്രിൽ അഞ്ചിന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം രാജ്യത്തെ ജനങ്ങൾ ഐക്യ ദീപം തെളിയിക്കണം എന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളാണ് ഏറ്റെടുത്തത്. എന്നാൽ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കൊച്ചുകുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആവുകയാണ്. കോവിഡ് ഞങ്ങൾ അതിജീവിക്കും മണ്ടൻ മോഡി മൂർദാബാദ്, അന്ധവിശ്വാസം തുലയട്ടെ… ആർഎസ്എസും തുലയട്ടെ എന്നാണ് കുട്ടികളെ കൊണ്ട് വിളിപ്പിക്കുന്ന മുദ്രാവാക്യം. വീഡിയോ കാണാം…