ലോക്ക് ഡൗൺ ലംഘിച്ചു ഭർത്താവ് സ്ഥിരമായി കാറിൽ കറക്കം: സഹിക്കാൻ വയ്യാതെ ഭാര്യ വണ്ടി നമ്പർ അടക്കംവെച്ച് കൊടുത്തത് എട്ടിന്റെ പണി

കൊച്ചി: ലോക്ക് ഡൗൺ ലംഘിച്ചു അനാവശ്യമായി വാഹനവുമായി പുറത്ത് കറങ്ങി നടന്ന ഭർത്താവിനെ ഭാര്യ പോലീസിലേൽപ്പിച്ചു. ഭർത്താവിന്റെ വണ്ടി നമ്പർ അടക്കം ഭാര്യ പോലീസിന് കൈമാറുകയായിരുന്നു. സംഭവം നടന്നത് മൂവാറ്റുപുഴയിൽ ആണ്. എല്ലാദിവസവും ലോക്ക്ഡൗൺ ദിനത്തിൽ ഇത്തരത്തിൽ വാഹനം എടുത്തു പുറത്തു പോകാറുണ്ടായിരുന്നുവന്നും തന്റെ മാതാപിതാക്കളെ കാണാനും സുഖവിവരം അന്വേഷിക്കാൻ വേണ്ടിയുമാണ് പോകുന്നതെതെന്നാണ് ഇയാൾ ഭാര്യയോട് പറയാറുള്ളത്. ഇത് സ്ഥിരമായപ്പോൾ സഹിക്കാൻ വയ്യാതെ ഭാര്യ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഭർത്താവിന്റെ വണ്ടി നമ്പർ അടക്കം പോലീസിന് കൈമാറിയിരുന്നു. ആദ്യം പോലീസിനോട് തന്റെ ഭർത്താവാണെന്നു യുവതി വെളിപ്പെടുത്തിയിരുന്നില്ല. പോലീസ് വിശദമായി ചോദിച്ചപ്പോളാണ് ആളുടെ ഭാര്യയാണ് താനെന്ന് പറഞ്ഞത്. ഒടുവിൽ പോലീസ് ഇടപെട്ട് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും ഭാര്യ പരാതി പിൻവലിക്കാൻ തയ്യാറായിരുന്നില്ല. ദിവസവും അയാൾ ഇത്തരത്തിൽ പുറത്തിറങ്ങി നടന്നു രോഗം പിടിപെട്ടാൽ തനിക്കും അത് അനുഭവിക്കേണ്ടി വരില്ലെയെന്നായിരുന്നു ഭാര്യ പോലീസിനോട് ചോദിച്ചത്. തുടർന്ന് ഭർത്താവിനോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.