ലോക്ക് ഡൗൺ ലംഘിച്ചു ബൈക്കുമായി ചീറിപാഞ്ഞ യുവാവിനെ പോലീസ് പിടിച്ചപ്പോൾ പെട്രോൾ അടിക്കാനാണെന്നു: ഒടിവിൽ ഫോൺ കാൾ കള്ളത്തരം പൊളിച്ചു

ലോക്ക് ഡൗൺ സമയത്ത് ബൈക്കിൽ ചീറിപ്പാഞ്ഞു നടന്ന യുവാവിനെ പോലീസ് പിടികൂടിയപ്പോൾ പറഞ്ഞത് പെട്രോളടിക്കാൻ പോവുകയാണെന്നാണ്. ഒടുവിൽ യുവാവിന്റെ ഫോണിലേക്ക് വന്ന കോൾ യുവാവിന് തന്നെ വിനയായി മാറി. ഫോൺകോൾ ലൗഡ്സ്പീക്കർ ഇടാൻ പോലീസുകാർ ആവശ്യപ്പെടുകയും തുടർന്ന് ലൗഡ് സ്പീക്കറിൽ ഇട്ടതോടെ യുവാവിനോട്‌ ചീട്ട് കളിക്കാൻ വരുന്നില്ലേ എന്ന ചോദ്യം കൂട്ടുകാരുട ഭാഗത്തുനിന്നും ഉണ്ടായി.

ഒടുവിൽ കൂട്ടുകാർ ചീട്ട് കളിക്കാൻ വിളിച്ചതിനെ തുടർന്ന് പോവുകയാണെന്നുള്ള കാര്യം മനസ്സിലായത്. അനാവശ്യമായി ലോക്ക് ഡൗൺ സമയത്ത് ബൈക്കുമെടുത്ത് കറങ്ങിനടന്ന സംഭവത്തിൽ പോലീസ് കേസെടുക്കുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.