നീണ്ട 23 വർഷത്തെ പ്രണയത്തിനൊടുവിലെ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ

ഇക്കഴിഞ്ഞ 23 വർഷകാലം പ്രണയിച്ച താര ഗിരി ദമ്പതികൾ ഇന്ന് ഒന്നായി, ഇരുവരും ഹരിപ്പാട് ഡിപ്പോയിൽ ജീവനക്കാർമാത്രമായിരുന്നില്ല അന്നുമുതലേ ഒരേ ബസിൽ തന്നെയാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ജോലിയുടെ ഭാഗമായി ഇടക്ക് ഗിരി കായംകുളത്തേക്ക് സ്ഥലമാറ്റം ലഭിച്ചു പോയിരുന്നുവെങ്കിലും തിരികെ അധികം താമസിക്കാതെ തന്റെ പ്രിയതമക്ക് ഒപ്പം തന്നെ ജോലിക്ക് കയറി.

പിന്നീട് RPC 67 & RSA 220 എന്ന ഹരിപ്പാട് ഡിപ്പോയിലെ കിടിലൻ രണ്ടു വണ്ടിയിലും ഇരുവരും ഒന്നിച്ചായിരുന്നു ഡ്യൂട്ടി. അന്നൊക്കെ ബസിൽ താര ഡബിൾ ബെൽ അടിക്കുമ്പോൾ മറ്റുള്ളവർക്ക് അറിയില്ലായിരുന്നു അത്‌ അവരുടെ ജീവിതമണി ആണെന്ന്. ഇരുവർക്കും വിവാഹ ആശംസകൾ അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്ക് വെയ്ക്കുന്നത്.