കർണാടകയിലേക്ക് കൊറോണ ബാധ ഇല്ലാത്തവരെ കടത്തിവിടാൻ അനുമതി

തിരുവനന്തപുരം: കൊറോണ ബാധ ഇല്ലാത്തവരെ കാസർകോട് അതിർത്തി വഴി കർണാടകയിലേക്ക് കടത്തിവിടാൻ അനുമതി നൽകി. മുഖ്യമന്ത്രിയാണ് ഇതു സംബന്ധിച്ചുള്ള കാര്യം അറിയിച്ചത്. കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കർണാടകത്തിലേക്ക് ഉള്ള അനുമതി നേരത്തെ നിഷേധിച്ചിരുന്നു. എന്നാൽ കർണാടകയിലെ ഹോസ്പിറ്റലിലേക്ക് പോകുന്ന രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്നും ചെക്ക്പോസ്റ്റിൽ കർണാടകത്തിലെ മെഡിക്കൽ ടീം പരിശോധന നടത്തുമെന്നും, കൂടാതെ ഏതു ഹോസ്പിറ്റലിലാണ് പോകുന്നതെന്നുള്ള വിവരം കൂടി അതിൽ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്തെ ഇന്ന് 13 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാസർഗോഡ് ഒൻപതുപേർക്കും മലപ്പുറത്ത് രണ്ടുപേർക്കും പത്തനംതിട്ട കൊല്ലം എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചു എണ്ണം 327 ഉയർന്നു.