എന്നും രാവിലെ എഴുന്നേൽക്കുന്നത് അശ്ലീല ദൃശ്യം കണ്ട് ; സ്വാധിക വേണുഗോപാൽ

മലയാള സിനിമ താരങ്ങൾക്ക് നേരെ ഉയരുന്ന അശ്ലീല കമന്റുകൾക്കും കപട സദാചാര വാദികൾക്കും ചുട്ട മറുപടി കൊടുത്തിരിക്കുവാണ് സാധിക വേണുഗോപാൽ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചില മലയാളിക്കളുടെ സദാചാരത്തെ താരം വിമർശിക്കുന്നത്. സോഷ്യൽ മീഡിയകളിലാണ് ഇത്തരം ആളുകൾ കൂടുതൽ ഉള്ളതെന്നും സാധിക പറയുന്നു.

പലരും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കാറുണ്ടെന്നും എന്നും രാവിലെ ആരെങ്കിലുമൊക്കെ അയച്ച അശ്ളീല സന്ദേശങ്ങൾ കാണും വാട്സാപ്പിലും ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും എല്ലാം ഒരേ അവസ്ഥ, വീട്ടുകാരെ തെറി വിളിക്കുക , ഇത്തരം ഡ്രെസ്സുകൾ ധരിക്കുന്നത് കൊണ്ടാണ് തെറി വരുന്നതെന്ന് ഉപദേശിക്കുക അങ്ങനെ പലതരം ആളുകൾ ഉണ്ടെന്നും താരം പറയുന്നു. മറച്ചു വെക്കേണ്ടതാണ് ശരീരം എന്ന തോന്നലാണ് ഇത്തരം കമെന്റുകൾ ഇടാൻ പ്രോത്സാഹിപ്പിക്കുന്നതെന്നും, എന്നാൽ അങ്ങനെ മറച്ചു വെയ്ക്കുമ്പോൾ കാണാൻ ഉള്ള കൗതുകം കൂടി അത് പീഡനമായേക്കും എന്നും താരം വിമർശിക്കുന്നു.

കേരളത്തിലെ കപട സദാചാരവാദികൾക്ക് എല്ലാം കാണാൻ താല്പര്യം ഉണ്ടെന്നും എന്നാൽ അത് ആരും അറിയരുത് എന്ന രീതിയിൽ ജീവിക്കാനാണ് അവര്ക് ഇഷ്ടം, ജോലിയുടെ ഭാഗമായി പല ഡ്രസ്സുകൾ ധരിക്കേണ്ടി വരും അത് എന്റെ ഇഷ്ടമാണെന്നും അത്തരക്കാരോട് മറുപടി പറയേണ്ട കാര്യമില്ലെന്നും സാധിക വിമർശിക്കുന്നു.