ലോക്ക് ഡൗൺ ലംഘിച്ച് കൊയ്ത്ത് ഉത്സവം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കൊല്ലം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച് കൊയ്ത്ത് ഉത്സവം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. കൂടാതെ 70ഓളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടന്നത്. ഡിവൈഎഫ് യുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നൂറോളം പേർ കൊയ്ത്ത് ഉത്സവത്തിൽ പങ്കെടുത്തു.

കൊറോണ വൈറസ് പടരുന്നത് തടയാനുള്ള സർക്കാർ നിർദേശങ്ങൾ ഒന്നും പാലിക്കാതെയാണ് ഇത്രയും ആളുകൾ കൂട്ടം കൂട്ടിയത് മാസ്ക് ധരിക്കുകയോ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. നേരത്തെ പോലീസ് നടപടി എടുത്തുരുന്നില്ല എന്നാൽ സംഭവം വിവാദമായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.