ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് പോലീസ് പിടിച്ചെടുത്ത 27000 വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടു നൽകാൻ തീരുമാനം

കൊറോണ വൈറസ് പടരുന്നത് തുടങ്ങി രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് നിരത്തിലിറങ്ങിയവരുടെ വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരത്തിൽ 27000 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ തിങ്കളാഴ്ച മുതൽ ഉടമസ്ഥർക്ക് വിട്ടു നൽകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ നിയമം ലംഘിച്ചവർക്കെതിരെയുള്ള പിഴ സ്റ്റേഷനിൽ അടയ്ക്കണം എന്നുള്ള കാര്യം തിങ്കളാഴ്ച തീരുമാനിക്കുമെന്നും പറയുന്നു. വാഹനങ്ങൾ വിട്ടുനല്‍കിയാലു കേസും കാര്യങ്ങളും തുടരുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.