വിവാഹം രണ്ട് തവണ മാറ്റി: ഇപ്പോൾ കൊറോണ മാറുന്നതുവരെ മാറ്റി: കല്യാണത്തിന്റെ തിരക്കിൽ നിന്നും കൊറോണ ഡ്യൂട്ടിയിൽ നഴ്‌സായ സൗമ്യ

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ നഴ്സുമാരും ഡോക്ടർമാരും ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ കോട്ടയം സ്വദേശിനി സൗമ്യയുടെ വിവാഹത്തിന് കൂടാൻ തീരുമാനിച്ചതായിരുന്നു. ഏപ്രിൽ എട്ടിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ലോക്ക് ഡോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വിവാഹം ഏപ്രിൽ 26ലേക്ക് മാറ്റുകയായിരുന്നു. തൃക്കരിപ്പൂരിൽ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചത്. ഇപ്പോൾ അതും മാറ്റിയിരിക്കുകയാണ്. മാർച്ച് 23നാണ് കൊറോണയുമായി ബന്ധപ്പെട്ട ഉള്ള പ്രത്യേക ഡ്യൂട്ടിയിൽ സൗമ്യ പ്രവേശിക്കുന്നത്.

തന്റെ മനസ്സിൽ ഒരുപാട് ആശങ്കകളും ആദിയും ഉണ്ടായിരുന്നു എന്നും പറയുന്നു. രണ്ടാഴ്ചത്തെ ഡ്യൂട്ടിക്ക് ശേഷം ക്വറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണാ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാട്ടത്തിൽ ഇറങ്ങിയപ്പോൾ രണ്ടാമതും വിവാഹം മാറ്റിവെക്കുന്ന കാര്യത്തെ കുറിച്ച് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. എന്നാൽ സധൈര്യം മുന്നോട്ടു പോവുക എന്ന സപ്പോർട്ടുമായി വരാൻ റെജി കൂടെയുണ്ടെന്നും ഇത് തനിക്ക് കരുത്ത് പകരുന്നുവെന്ന് സൗമ്യ വ്യക്തമാക്കി. ദിവസവും നിരവധി ആളുകളാണ് രോഗലക്ഷണവും രോഗവുമായി ഹോസ്പിറ്റലുകളിൽ എത്തുന്നത്. ഡ്യൂട്ടിയിൽ കയറിയ ദിവസം തന്നെ വിദേശത്തു നിന്നെത്തിയ മൂന്ന് പേർ ഐസോലേഷൻ അഡ്മിറ്റ് ആയെന്നും കൂടെ ജോലി ചെയ്യുന്ന പലർക്കും പല തരത്തിലുള്ള പ്രശ്നങ്ങൾ ആയിരുന്നു.

വർഷങ്ങൾക്ക് ശേഷം മകളുടെ പിറന്നാൾ ആഘോഷിക്കാൻ വന്ന അച്ഛൻ നേരെ ഐസുലേഷനിലേക്ക്. അങ്ങനെ ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളാണ്. സൗമ്യയും സഹപ്രവർത്തകരും ക്വറന്റൈനിൽ പ്രവേശിക്കുമ്പോൾ 168 പേരോളം ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. പലരും ഹോസ്പിറ്റലിൽ നിന്നും തിരിച്ചു പോകുമ്പോൾ സ്നേഹത്തോടെ യാത്ര പറഞ്ഞാണ് പോകാറുള്ളത്. ഇത് ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ ഊർജം പകർന്നു നൽകുന്നു. ഹോസ്പിറ്റലിനു സമീപത്തായുള്ള റെയിൻബോ സ്യൂട്ടിലാണ് സൗമ്യയും സഹപ്രവർത്തകരും കഴിയുന്നത്. കൂട്ടത്തിൽ ഇരുപത്തിയഞ്ചു നഴ്സുമാരുമുണ്ട്. ഇവർക്ക് വായിക്കാനായി കുറച്ചു പുസ്തകങ്ങളുമുണ്ട്. ഏപ്രിൽ 20 നു ജോലിയിൽ പ്രവേശിക്കാനുള്ള തിരക്കിലാണ് ഇവർ.