സൗദിയിൽ സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളി മരിച്ചു, പ്രതിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൗദി : ജുബൈൽ സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളി മരിച്ചു. മലപ്പറം ചെറുകര സ്വദേശി മുഹമ്മദലി (58) ആണ് മരിച്ചത്. മുഹമ്മദലിയെ കുത്തികൊലപ്പെടുത്തിയതിന് ശേഷം തമിഴ്‌നാട് സ്വദേശിയായ മഹേഷ് (45) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദലി ഉറങ്ങുന്നതിനിടെ കൂടെ താമസിച്ചിരുന്ന മഹേഷ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദലി രക്തം വാർന്ന് മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  സഹതാരത്തിന്റെ ഭാര്യയുമായി പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാബർ അസം നടത്തിയ ലൈംഗീക ചാറ്റും, ദൃശ്യങ്ങളും പുറത്ത്

അതേസമയം മഹേഷ് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായും, മുഹമ്മദലിയെ കൊലപ്പെടുതിയതിലുള്ള കുറ്റബോധമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണമെന്നും പോലീസ് പറഞ്ഞു.

English Summary : malayali stabbed to death in saudi

Latest news
POPPULAR NEWS