Tuesday, April 16, 2024
-Advertisements-
ENTERTAINMENTമകളെ പീഡിപ്പിക്കുന്നത് ജന്മാവകാശമായി കരുതിയൊരു അച്ചനായിരുന്നു എന്റേത് ; സ്വന്തം പിതാവ് എട്ടാം വയസിൽ ലൈംഗീകമായി...

മകളെ പീഡിപ്പിക്കുന്നത് ജന്മാവകാശമായി കരുതിയൊരു അച്ചനായിരുന്നു എന്റേത് ; സ്വന്തം പിതാവ് എട്ടാം വയസിൽ ലൈംഗീകമായി പീഡിപ്പിച്ചു, വെളിപ്പെടുത്തലുമായി ഖുശ്‌ബു

chanakya news
-Advertisements-

ചെന്നൈ : എട്ട് വയസുള്ളപ്പോൾ പിതാവ് ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. മാധ്യമ പ്രവർത്തകയായ ബർക്ക ദത്തയുമായുള്ള അഭിമുഖത്തിനിടെയാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. സ്വന്തം അച്ഛനിൽ നിന്ന് ശാരീരികവും ലൈംഗീകവുമായ പീഡനത്തിന് ഇരയായയെന്നും എന്നാൽ പതിനഞ്ച് വയസായപ്പോഴാണ് പീഡനത്തിനെതിരെ ശബ്ദമുയർത്താനായതെന്നും ഖുശ്‌ബു പറഞ്ഞു.

ആണായാലും പെണ്ണായാലും കുട്ടിക്കാലത്ത് പീഡനത്തിന് ഇരയായാൽ ആ മുറിവ് ജീവിതകാലം മുഴുവൻ അവശേഷിക്കുന്ന മുറിപ്പാടായി മനസിലുണ്ടാകുമെന്നും ഖുശ്‌ബു പറഞ്ഞു. അമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏർപ്പെട്ടത്. അമ്മയെയും മകളെയും ഉപദ്രവിക്കുന്ന മകളെ പീഡിപ്പിക്കുന്നത് ജന്മാവകാശമായി കാണുന്ന ഒരു അച്ഛനായിരു തന്റേതെന്ന് ഖുശ്‌ബു പറഞ്ഞു.

എട്ട് വയസിൽ നേരിട്ട പീഡനത്തിന് പതിനഞ്ച് വയസിൽ മാത്രമാണ് ശബ്ദമുയർത്താൻ തനിക്ക് സാധിച്ചത്. എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലെ മറ്റുള്ളവരുടെ അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ഭയമാണ് വർഷങ്ങളോളം മൗനം പാലിക്കാൻ കാരണമെന്നും ഖുശ്‌ബു പറഞ്ഞു.

English Summary : Khushbu reveals she was sexually molested by her own father at the age of eight

-Advertisements-