Tuesday, March 19, 2024
-Advertisements-
KERALA NEWSKilikollur Case | സൈനികന് മർദ്ദനമേറ്റു എന്നാൽ മർദിച്ചത് ആരാണെന്ന് അറിയില്ല ; കിളികൊല്ലൂർ സംഭവത്തിൽ...

Kilikollur Case | സൈനികന് മർദ്ദനമേറ്റു എന്നാൽ മർദിച്ചത് ആരാണെന്ന് അറിയില്ല ; കിളികൊല്ലൂർ സംഭവത്തിൽ പോലീസിന്റെ വിചിത്രമായ റിപ്പോർട്ട്

chanakya news
-Advertisements-

കൊല്ലം : കിളികൊല്ലൂരിൽ (Kilikollur Case) സൈനികനും സഹോദരനും മർദ്ദനമേറ്റെന്ന് സ്ഥിരീകരിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. അതേസമയം സൈനികനേയും സഹോദരനെയും മർദിച്ചത് ആരാണെന്ന് അറിയില്ലെന്നും അതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് മർദിച്ചെന്ന സൈനീകന്റെയും സഹോദരന്റെയും മൊഴിക്ക് തെളിവില്ലെന്നാണ് മനുഷ്യാവകാശ കംമീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സുഹൃത്തിനെ കാണാൻ ഡിവൈഎഫ്ഐ പേരൂർ മേഘല ജോയിന്റ് സെക്രട്ടറിയായ സഹോദരനൊപ്പമാണ് സൈനികൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസ് ഇരുവരെയും ക്രൂരമായി മർദിച്ചത്. കൂടാതെ പോലീസിനെ മർദിച്ചെന്നാരോപിച്ച് ഇരുവരെയും പന്ത്രണ്ട് ദിവസത്തോളം ജയിലിലടച്ചു.

മജിസ്‌ട്രേറ്റിന് നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ കുറ്റക്കാരായ നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും സ്ഥലം മാറ്റുകയാണ് ചെയ്തിരുന്നു. സൈനീകനെയും സഹോദരനെയും പോലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

-Advertisements-