കോട്ടയം : കൂടെ താമസിച്ചിരുന്ന യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് പോലീസിൽ കീഴടങ്ങി. തലപ്പത്ത് അമ്പാറ സ്വദേശി ഭാർഗവി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാർഗവിയോടൊപ്പം താമസിച്ചിരുന്ന ബിജുമോൻ ആണ് അറസ്റ്റിലായത്.
ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. ഭാർഗവിയും, ബിജുമോനും തമ്മിൽ തർക്കമുണ്ടാകുകയും മദ്യ ലഹരിയിലായിരുന്ന ബിജുമോൻ കമ്പിപ്പാര കൊണ്ട് ഭാർഗ്ഗവിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. കൊലപാതകത്തിന് ശേഷം ബിജുമോൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
English Summary : killing the woman by hitting her on the head