കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തിൽ 150 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മൂവായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. ലേബര്‍ ക്യാമ്പിലെ തൊഴിലാളികളില്‍ ചിലര്‍ സ്ഥിരം പ്രശ്നക്കാരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആക്രമം നടക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും ആക്രമം ഉണ്ടായി.
ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറി. സാധാരണ സംഘര്‍ഷമാണെന്നാണ് പോലീസ് കരുതിയത്. കുന്നത്ത് നാട് സിഐ ഷാജു അടക്കമുള്ള അഞ്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്. നൂറിലതികം ഇതരസംസ്ഥാന തൊഴിലാളി സംഘമാണ് പെലീസിനെ വളഞ്ഞിട്ട് ആക്രമിച്ചത്
പോലീസ് വാഹനത്തില്‍ പോലുകാർക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത രീതിയില്‍ ഡോര്‍ ചവിട്ടിപ്പിടിച്ച് ജീപ്പിന് തീയിട്ടു. പിന്നീട് പോലീസുകാര്‍ ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. പോലീസുകാരെ ആക്രമിക്കുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസി കണ്ട്രോള് റൂമിലേക്ക വിളിച്ചു പറഞ്ഞതോടെ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാര്‍ എത്തി. മറ്റ് സ്റ്റേഷന്‍പരിധിയില്‍ നിന്നുള്‍പ്പെടെ പോലീസെത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.