രണ്ട് വർഷം ജോലിക്ക് വേണ്ടി അലഞ്ഞു, ആരും ജോലി നൽകിയില്ല ; മനോവിഷമം താങ്ങാനാവാതെ നാലാം നിലയിൽ നിന്നും താഴേക്കു ചാടി എയർ ഹോസ്റ്റസ് ജീവനൊടുക്കി

കൊൽക്കത്ത : ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ എയർ ഹോസ്റ്റസ് ജീവനൊടുക്കി. കൊൽക്കത്ത സ്വദേശിനി ദേബോപ്രിയ ബിശ്വാസി (35) ആണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ ഫ്ലാറ്റിൽ താമസിച്ച് വരികയായിരുന്ന ദേബോപ്രിയ ബിശ്വാസി കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ഫ്ലാറ്റിലെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഫ്ലാറ്റിൽ നിന്നും ചാടിയ ദേബോപ്രിയ ബിശ്വാസി ഫ്ളാറ്റിന് സമീപത്തുള്ള റോഡിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജോലിക്കായി ശ്രമിക്കുകയായിരുന്നു. എന്നാൽ ജോലി ലഭിച്ചില്ല. ഇതിനെ തുടർന്ന് ദേബോപ്രിയ ബിശ്വാസി കടുത്ത മാനസിക പ്രശ്നം അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു.

  ജീവിച്ചിരുന്നപ്പോൾ വിവാഹം എതിർത്തു, കമിതാക്കൾ ആത്മഹത്യ ചെയ്തു ; മാപ്പ് അപേക്ഷിച്ച് പ്രതിമകൾ ഉണ്ടാക്കി വിവാഹം നടത്തി കുടുംബം

English Summary : kolkata air hostess jumps off 4th floor over lack of job

Latest news
POPPULAR NEWS